Saturday 25 February 2012

ജീവിതം

ഞാനാകാന്‍ എന്തെളുപ്പമായിരുന്നു
ഒരു പൊട്ടുപെന്‍സിലും
മൂലപൊട്ടിയ സ്ലേറ്റും
മായ്ക്കാനുള്ളൊരു മഷിതണ്ടും
മാനം കാണാതെ പുസ്തകത്തിലൊളിപ്പിച്ച
മയില്‍പീലിതണ്ടും

നിനക്കായ് ഞാനൊരുക്കിയത്
ചാവിയിലോടുന്ന കളിപ്പാട്ടങ്ങള്‍
ചാനലുകളുടെ ധാരാളിത്തം
വറചട്ടിയിലൊരുക്കിയ പാഠഭാഗങ്ങള്‍
ജയിച്ചടക്കേണ്ട മത്സരങ്ങളുടെ 
ജീവിത പട്ടിക

നീ പകരം നല്‍കിയത്
വൃദ്ധസദനത്തിലെ
മാസംതെറ്റാതെയുള്ള
പണമടപ്പ്.


മൊയ്തീന്‍കുട്ടി. എം.എ. വല്ലപ്പുഴ